പൂക്കോട്ടുംപാടം അമരമ്പലം പഞ്ചായത്തിലെ വട്ടപ്പാടം ജനവാസ മേഖലയില്‍ മാവോയിസ്റ്റുകളെ കണ്ടതായി സൂചന. ബുധനാഴ് ച പുലര്‍ച്ചെ 4.45 ഓടെ ഹോട്ടല്‍ തൊഴിലാളിയായ അമ്പാടന്‍ കബീറാണ് സായുധ സംഘത്തിന്‍െ റ മുന്പില് അകപ്പെട്ടത്. ചോക്കാടുള്ള ഹോട്ടലിലേക്ക് ബൈക്കില്‍ പോകും വഴിക്ക് സായുധ സംഘം ഇയാളെ തടഞ്ഞ് നിര്‍ത്തിയതായാണ് മൊഴി. മുന്നു പുരുഷന്മാരാണ് സംഘത്തിലുണ്ടായിരുന്നത്. ഇരുട്ടില്‍ സ് ത്രീയുടെ സംസാരം കേട്ടതായും കബീര്‍ പറയുന്നു. തമിഴ് കലര്‍ന്ന മലയാളത്തില്‍ സംസാരിച്ചിരുന്ന സംഘം പണം ആവശ്യപ്പെട്ടു. ഇല്ളെന്നറിയിച്ചപ്പൊള് സമീപത്ത് ഹോട്ടലുകളുണ്ടോയെന്ന അന്വേഷിച്ചതായും കരുളായി ഭാഗത്തേക്കുള്ള വഴി അന്വേഷിച്ചതായും കബീര്‍ പറഞ്ഞു. തങ്ങളെ കണ്ടതായി പുറത്ത് പറയരുതെന്ന് നിര്‍ദേശം നല്കി യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നു. സംഘത്തിനു മുന്പില് നിന്നും രക്ഷപ്പെട്ട കബീര്‍ നെരെ പൂക്കോട്ടുംപാടം സ് റ്റേഷനിലത്തെി വിവരം കൈമാറി. തുടര്‍ന്ന് പൂക്കോട്ടുംപാടത്ത് നിന്നും നിലമ്പൂരില്‍ നിന്നുമുള്ള പോലീസ് സംഘങ്ങളും സ് പെഷ്യല് ബ്രാഞ്ചും പ്രാഥമിക അന്വേഷണം നടത്തി. പോലീസിന്‍െറ പക്കലുള്ള ചിത്രങ്ങളില്‍ ഒരാളെ ഇയാള്‍ തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. സൈലന്റ് വാലി കരുതല്‍ മേഖലയില്‍ നിന്നോ ഓള് അമരമ്പലം വന ഭാഗത്ത് നിന്നോ കോട്ടപ്പുഴയോരം വഴിയാണ് സംഘം പ്രദേശത്ത് എത്തിയതെന്നാണ് പോലീസിന്‍െറ പ്രാഥമിക നിഗമം. തണ്ടര്‍ ബോള്‍ട്ട് ഉള്‍പ്പെടെയുള്ള സായുധ സംഘങ്ങളുമായി തെരച്ചില്‍ നടത്താനുള്ള ശ്രമവും നടക്കുന്നുണ്ട്
Comments