18-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തു.സിനിമ എന്ന ജനകീയ കലാരൂപത്തിന് ചലച്ചിത്ര മേളകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ ഇതിനെ കുറിച്ച് ജനങ്ങളില്‍ മികച്ച അവബോധവും കാഴ്ചപ്പാടും വളര്‍ത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.വ്യവസായമെന്ന നിലയില്‍ സിനിമയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കണം. ഈ വര്‍ഷത്തെ ചലച്ചിത്ര മേളയോടനുബന്ധിച്ച് ഫിലിം മാര്‍ക്കറ്റിങ് ആരംഭിക്കും-മുഖ്യമന്ത്രി പറഞ്ഞു. 64 രാജ്യങ്ങളില്‍ നിന്നായി 217 ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് എത്തുന്നത്. 11 തിയറ്ററുകളിലായാണു പ്രദര്‍ശനം.
Comments