സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച രാവിലെ താമരശ്ശേരി രൂപതാ ആസ്ഥാനത്ത് എത്തിയാണ് രഹസ്യകൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടുനിന്നു. കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ മലയോര മേഖലയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണം എന്നാണ് കൂടിക്കാഴ്ചയില്‍ പിണറായി ആവശ്യപ്പെട്ടത്.2007ലെ വിവാദമായ ‘നികൃഷ്ടജീവി‘ പദപ്രയോഗത്തിന് ശേഷം ആദ്യമായാണ് പിണറായി താമരശ്ശേരി ബിഷപ്പിനെ കാണുന്നത്. 2007ല്‍ മത്തായി ചാക്കോയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു പിണറായിയുടെ പ്രസ്താവന.
Comments