സ്വവര്‍ഗരതി നിയമവിരുദ്ധവും കുറ്റകരവുമെന്ന് സുപ്രീംകോടതി. ഇതിന് അനുകൂലമായി നിലവിലുള്ള ദല്‍ഹി ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. നേരത്തെ സ്വവര്‍ഗാനുരാഗം നിയമ വിധേയമാക്കിയ ദല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പിച്ച ഹരജിയില്‍ ആണ് സുപ്രീംകോടതിയുടെ ഉത്തരവ്. പ്രകൃതിയുടെ സ്വാഭാവിക നിയമങ്ങള്‍ക്ക് എതിരാണ് ഇതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കേന്ദ്ര സര്‍ക്കാറിനുവേണ്ടി സത്യവാങ് മൂലം സമര്‍പിച്ച അറ്റോര്‍ണി ജനറല്‍ ഗുലാം ജി. വഹന്‍വതിയും സ്വവര്‍ഗരതിക്കെതിരായാണ് റിപ്പോര്‍ട്ട് നല്‍കിയത്.ഒരേ ലിംഗത്തില്‍ പെട്ട രണ്ടു വ്യക്തികള്‍ ഉഭയ സമ്മതത്തോടെ ലെംഗിക ബന്ധത്തില്‍ ഏര്‍പെടുന്നതില്‍ തെറ്റില്ല എന്നായിരുന്നു ജസ്റ്റിസ് കെ.പി ഷാ ഉള്‍പ്പെട്ട ഹൈക്കോടതി ബെഞ്ച് നേരത്തെ വിധി പറഞ്ഞത്. ഇതിനെതിരെ നിരവധി ഹരജികള്‍ ആണ് സുപ്രീംകോടതിയില്‍ എത്തിയത്.
Comments