സ്വവര്‍ഗാനുരാഗം ക്രിമിനല്‍കുറ്റമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കണമെന്ന് ധനകാര്യമന്ത്രി പി.ചിദംബരം. വിധി നിര്‍ഭാഗ്യകരമായിപ്പോയി. ഇത് നമ്മെ 1860 ലേക്ക് തിരിച്ചുകൊണ്ടുപോകുന്ന നടപടിയായിപ്പോയെന്നും ചിദംബരം പറഞ്ഞു.ഡിവിഷന്‍ ബഞ്ചിന്റെ വിധിക്കെതിരെ അഞ്ചംഗ ബഞ്ചിന്റെ പരിഗണനയ്ക്കായി ഹര്‍ജി സമര്‍പ്പിക്കണം.
സ്വവര്‍ഗരതി കുറ്റകരമല്ലെന്ന 2009-ലെ ഡല്‍ഹി ഹൈക്കോടതി വിധി ജസ്റ്റിസ് ജി.എസ്. സിങ്‌വി അധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച റദ്ദാക്കിയിരുന്നു.
Comments