You are Here : Home / എഴുത്തുപുര

സ്വവര്‍ഗരതി: വിധിക്കെതിരെ ഐക്യരാഷ്ട്രസഭ

Text Size  

Story Dated: Thursday, December 12, 2013 02:07 hrs UTC

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണെന്ന സുപ്രീംകോടതി വിധിയ്ക്ക് ഐക്യരാഷ്ട്രസഭയുടെ വിമര്‍ശനം. വിധി മനുഷ്യാവകാ‍ശ ലംഘനമാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണം.
വിധിയ്ക്കെതിരെ ഉയര്‍ന്ന കടുത്ത എതിര്‍പ്പുകള്‍ കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതിയ്ക്ക് നീക്കം തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കും. ഇതിനായി അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ട്. സുപ്രീംകോടതിയില്‍ വിധി പുറപ്പെടുവിച്ച ബഞ്ച് തന്നെയായിരിക്കും തിരുത്തല്‍ ഹര്‍ജിയും പരിഗണിക്കുക. വിധി പുറപ്പെടുവിച്ച ജഡ്ജി ഗണേശ് സിംഗ്‌വി വിരമിച്ചിരുന്നു. അതിനാല്‍ ജസ്റ്റിസ് മുഖോപാദ്ധ്യായയ്ക്കൊപ്പം മറ്റൊരു ജഡ്ജിയായിരിക്കും ബഞ്ചിലുണ്ടാവുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.