തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുക എന്നത് പഴയ സിദ്ധാന്തമാണെന്ന് ധനമന്ത്രി കെ.എം. മാണി. ഒന്നോ രണ്ടോ വിഷയങ്ങളുടെ പേരില്‍ മുന്നണി മാറേണ്ട സാഹചര്യം ഇപ്പോഴില്ല. യു.ഡി.എഫില്‍ തന്നെ ഉറച്ചുനില്‍ക്കും. പാര്‍ട്ടിയില്‍ അപശബ്ദമില്ല. പ്രവര്‍ത്തകര്‍ എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികളല്ല. നല്ല വിവരമുള്ളവരാണ്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ അച്ചടക്കം ആവശ്യമാണ്. വ്യക്തിയല്ല പാര്‍ട്ടിയാണ് പ്രധാനമെന്നും മാണി ചൂണ്ടിക്കാട്ടി.പുതിയ സാഹചര്യത്തില്‍ രാജ്യത്ത് ബഹുകക്ഷി ഭരണമേ സാധ്യമാകൂവെന്നും വാര്‍ത്താസമ്മേളനത്തില്‍ മാണി പറഞ്ഞു.
Comments