തെറ്റായ വിവരങ്ങള്‍ നല്കുകയാണെങ്കില് വോട്ടര്‍മാര്‍ക്ക് ജയില്‍ശിക്ഷ ലഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കിയ പുതിയ മാനദണ്ഡങ്ങളിലാണ് ഇക്കാര്യം ഉള്ളത്. വോട്ടര്‍മാരുടെ അറിവോടെ മാത്രമെ ഇനി മുതല്‍ പട്ടികയില്‍ നിന്ന് പേരുകള്‍ ഒഴിവാക്കുകയുള്ളുവെന്നും കമ്മീഷന് വ്യക്തമാക്കി. ഒരാളുടെ പേര് ഒന്നിലധികം ഇടങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നത് നിയമവിരുദ്ധമാണ്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുമ്പോള്‍ മറ്റൊരിടത്ത് പേരുണ്ടോ എന്ന് ചോദിച്ചറിയാറുണ്ട്. എന്നാല്‍ തെറ്റായ വിവരം നല്കുകയാണെങ്കില് ഒരു വര്‍ഷം വരെ ശിക്ഷ അനുഭവിക്കേണ്ടിവരും എന്നാണ് പുതിയ മാദണ്ഡങ്ങളില്‍ പറഞ്ഞിരിക്കുന്നത്.
Comments