അമേരിക്കയില്‍ അറസ്റ്റ് ചെയ്യപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെക്ക് പൂര്‍ണ്ണ നയതന്ത്ര പരിരക്ഷ നല്‍കണമെന്ന് ഇന്ത്യ യു.എന്നിനോട് ആവശ്യപ്പെട്ടു. ദേവയാനിയെ യു.എന്നിലെ ഇന്ത്യന്‍ സംഘത്തിലുള്പ്പെടുത്തിയതായി കാണിച്ച് യു.എന്നിലെ ഇന്ത്യന്‍ അമ്പാസിഡര്‍ അശോക് മുഖര്‍ജി ഐക്യരാഷ്ട്രസഭാ മേധാവി ബാന്‍ കി മൂണിന് കത്ത് നല്‍കിയിട്ടുണ്ട്. ഒരു നയതന്ത്ര ഉദ്യോഗസ്ഥ എന്ന നിലയിലുള്ള എല്ലാ പരിരക്ഷയും ദേവയാനിക്ക് നല്‍കണമെന്നും യു.എന്നിലെ പട്ടികയില്‍ അവരുടെ പേര് ചേര്‍ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് ലഭിച്ചതായി സ്ഥിരീകരിച്ച യു.എന്‍ നടപടിക്രമങ്ങളനുസരിച്ച് എല്ലാം ചെയ്യുമെന്ന് വ്യക്തമാക്കി.
Comments