സംസ്ഥാനത്ത് മുസ്ലിം പെണ്‍കുട്ടികള്‍ക്ക് 18 വയസു തികയാതെ നടന്ന വിവാഹങ്ങള്‍ മതാധികാര സ്ഥാപനം നല്കുന്ന സാക്ഷ്യപത്രത്തിന്റെഅടിസ്ഥാനത്തില് രജിസ്റ്റര്‍ ചെയ്യമെന്ന് നിര്‍ദേശം നല്‍കികൊണ്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്. 18 വയസു തികയാത്ത മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് കാണിച്ച് തദ്ദേശസ്വയംഭരണവകുപ്പ് വിവാഹരജിസ്ട്രാര്മാര്ക്ക് അയച്ച സര്‍ക്കുലര്‍ നിയമവിരുദ്ധമാണ്. ഭരണഘടനയെ അവഹേളിക്കുന്ന ഇത്തരം സര്‍ക്കുലറുകള്‍ക്ക് കടലാസിന്റെവിലപോലും ഇല്ല. സര്‍ക്കുലര്‍ നിലവിലുള്ള സുപ്രീംകോടതിക്ക് വിധിക്ക് വിരുദ്ധമാണ്. ഇത് നിയമസഭയെ നോക്കുകുത്തിയാക്കുന്നതും നിയമങ്ങളെ കാറ്റില്‍ പറത്തുന്നതാണെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.
Comments