പാമോലിന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായുണ്ടായ വിജിലന്‍സ് കോടതി വിധിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കാന്‍ വേണ്ടത്ര തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനെ ചോദ്യംചെയ്താണ് വി.എസും, അല്‍ഫോണ്‍സ് കണ്ണന്താനവും തൃശ്ശൂര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നത്. വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ് ഹൈക്കോടതിയെ സമീപിച്ചത്.
Comments