You are Here : Home / എഴുത്തുപുര

ചിദംബരത്തിനെതിരേ വഞ്ചനാക്കുറ്റത്തിന് കേസ്

Text Size  

Story Dated: Tuesday, June 25, 2013 08:31 hrs UTC

ധനകാര്യമന്ത്രി പി ചിദംബരത്തിനും ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെക്കുമെതിരെ ആന്ധ്രാപ്രദേശ് പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. തെലങ്കാന സംസ്ഥാന രൂപീകരണം സംബന്ധിച്ച് നല്‍കിയ വാഗ്ദാനം പാലിച്ചില്ലെന്ന പരാതിയിലാണ് എല്‍ ബി നഗര്‍ പോലീസ് ഇന്ത്യന്‍ ശിക്ഷാനിയമം 420 പ്രകാരം കേന്ദ്രമന്ത്രിമാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. രംഗ റെഡ്ഡി ജില്ലകോടതിയുടെ ഉത്തരവു പ്രകാരമാണ് കേസ്.തെലങ്കാന ജൂനിയര്‍ അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ അംഗം നരേഷ് കുമാര്‍ നല്‍കിയ പരാതിയില്‍ മന്ത്രിമാര്‍ക്കെതിരെ എഫ്ഐആര്‍ തയാറാക്കാന്‍ ജനുവരി 28-ന് കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.