സോളാര്‍ തട്ടിപ്പുകേസില്‍ നടി ശാലുമേനോനെ പോലീസ് അറസ്റ്റു ചെയ്തു.കേസില്‍രണ്ടാംപ്രതിയാണ് ശാലുമേനോന്‍. തിരുവനന്തപുരം തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.റാഫിക്ക് അലിയുടെ പരാതിയില്‍ 25 ലക്ഷം രൂപ ബിജു രാധാകൃഷ്ണനുമായി ചേര്‍ന്ന് നടി തട്ടിയെടുത്തതായി വ്യക്തമാക്കിയിട്ടുണ്ട്. എസ്എംഎസ് തെളിവിന്റെ അടിസ്ഥാനത്തിലാണ് ശാലുമേനോനെ പോലീസ് അറസ്റ്റു ചെയ്തത്. അഞ്ച് ലക്ഷം രൂപ ശാലു മേനോന്‍ നേരിട്ട് വാങ്ങിയതായും പരാതിക്കാരന്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇതേകുറിച്ചും വ്യക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.ശാലുമേനോന്‍ വീടുവെച്ചതും കാറുവാങ്ങിയതുമെല്ലാം ബിജു നല്‍കിയ പണം ഉപയോഗിച്ചാണെന്നതിന് തെളിവും പോലീസിന് ലഭിച്ചു. ശാലുവിന് പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജു രാധാക്യഷ്ണന്‍ റാഫിക്ക് അലിക്ക് അയച്ച എസ്എംഎസുകള്‍ ഇതിനു തെളിവാണ്.ചങ്ങനാശ്ശേരി പോലീസാണ് വൈകിട്ട് നാടകീയമായി നടിയെ അറസ്റ്റ് ചെയ്തത്.
പൊതുപ്രവര്‍ത്തകനായ പി.ഡി ജോസഫ് നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് തൃശൂര്‍ കോടതി ശാലുവിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു.ബിജു രാധാക്യഷ്ണനെ രക്ഷപ്പെടുത്താന്‍
ഒത്താശകൊടുത്ത കേസില്‍ ശാലുമേനോന്‍ പ്രതിയാകും.
Comments