സോളാര്‍ കേസിലെ പരാതിക്കാാ രന്‍ ശ്രീധരന്‍ നായര്‍ തന്നെ വന്നു കണ്ടിരുന്നുവെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. സോളാര്‍ വിഷയത്തില്‍ ശ്രീധരന്‍ നായരെ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.എന്നാല്‍ എന്നാണ് ശ്രീധരന്‍ നായരെ കണ്ടതെന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. 2012 ജൂലൈ ഒന്‍പതിനാണോ ശ്രീധരന്‍ നായരെ കണ്ടത് എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കിയില്ല.ശ്രീധരന്‍ നായരെ കണ്ടത് തനിച്ചല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്വാറി അസോസിയേഷന്‍ ഭാരവാഹികള്‍ക്കൊപ്പമാണ് ശ്രീധരന്‍ നായരെ കണ്ടത്. വിവിധ രാഷ്ട്രീയ കക്ഷികളിലെ ആളുകളും കൂടെ ഉണ്ടായിരുന്നു. ക്വാറി പ്രശ്‌നത്തില്‍ പരിഹാരവും കണ്ടു.സോളാര്‍ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടെന്ന് ശ്രീധരന്‍ നായര്‍ നല്‍കിയെന്നു പറയുന്ന രഹസ്യമൊഴി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍, സോളാര്‍ സംഭവവുമായി ബന്ധപ്പെട്ടല്ല ശ്രീധരന്‍ നായര്‍ തന്നെ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.ഇതല്ലാത്ത മറ്റേതെങ്കിലും ദിവസം ശ്രീധരന്‍ നായര്‍ വന്നു കണ്ടിരുന്നോ എന്ന് തോമസ് ഐസക് എം.എല്‍.എ ചോദിച്ചു. ഇല്ലെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.
Comments