സോളാര്‍തട്ടിപ്പുകേസില്‍ റിമാന്‍ഡിലായിരുന്ന നടിയും നര്‍ത്തകിയുമായ ശാലുമേനോനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം, ശാലുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിയുടെ പെരുമയും പ്രശസ്തിയും കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുതെന്ന് അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടര്‍ വാദിച്ചിരുന്നു. ഇതേതുടര്‍ന്ന് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് ഡി.എസ്.നോബല്‍ ശാലുവിനെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. അട്ടക്കുളങ്ങര വനിതാജയിലില്‍ നിന്നാണ് ശാലുവിനെ കോടതിയില്‍ എത്തിച്ചത്.
Comments