സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചതെന്ന തട്ടിപ്പിനരയായ കോന്നി സ്വദേശി ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഉമ്മന്‍ ചാണ്ടി രാജി വച്ചേക്കും.രാജി വയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി ഹൈക്കമാന്റിന്റെ അനുമതി തെടി.നാളെ അടിയന്തിര മന്ത്രി സഭാ യോഗത്തിനു ശേഷം രാജി പ്രഖ്യാപിക്കാനാണ് സാധ്യത. മന്ത്രിമാരുമായി ക്ലിഫ് ഹൌസില്‍ കൂടിക്കാഴ്ച നടത്തി. കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തി.
Comments