കേരളത്തില്‍ രാഷ്ട്രീയ പ്രതിസന്ധിയില്ലെന്നും ഭരണമാറ്റം ആരും പ്രതീക്ഷിക്കേണ്ടെന്നും കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി. പ്രതിപക്ഷം നടത്തുന്ന സമരപരിപാടികള്‍ ശരിയല്ല. അന്വേഷണം നടക്കുകയാണ്. അത് പൂര്‍ത്തിയാവുന്നത് വരെ കാത്തിരിക്കാന്‍ എല്ലാവരും ക്ഷമ കാട്ടണമെന്നും ആന്റണി പറഞ്ഞു.സഹോദരിയുടെ മരണാനന്തര ചടങ്ങുകള്‍ക്കെത്തി തിരിച്ചു പോവുന്നതിന് മുന്നോടിയായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments