യു.ഡി.എഫിനെ താഴെയിറക്കുന്ന കാര്യം അജണ്ടയിലില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സര്‍ക്കാരിനെതിരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടാവസ്ഥ വന്നാല്‍ പ്രതിപക്ഷത്തിന്റെ കടമ നിര്‍വഹിക്കും.ജനവികാരം അനുസരിച്ചുള്ള പ്രതിപക്ഷത്തിന്റെ കടമ നിറവേറ്റും. പ്രതിപക്ഷം കാഴ്ച്ചക്കാരാകില്ല. ഉചിതമായ സമയത്ത് കടന്നാക്രമിക്കും. യു.ഡി.എഫ് സര്‍ക്കാരിന് അധികം ആയുസില്ല. സര്‍ക്കാരിനെ താങ്ങി നിര്‍ത്തേണ്ട ബാധ്യത പ്രതിപക്ഷത്തിനില്ല.
പൊതു തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍ മാറ്റം വരുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ സി.പി.എം നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് മുമ്പ് പറഞ്ഞിരുന്നു.
പന്ന്യന്റെ ഈ നിലപാടാണ് സി.പി.എം സംസ്ഥാന നേതൃത്വം തള്ളിക്കളഞ്ഞിരിക്കുന്നത്. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രപിള്ളയുടെയും നിലപാട് ഭരണമാറ്റത്തെ പിന്തുണയ്ക്കുന്നതായിരുന്നു.
Comments