You are Here : Home / എഴുത്തുപുര

രണ്ടാനമ്മയുടെ അതിക്രൂര പീഡനം: 5 വയസുകാരന്‍ ഗുരുതരാവസ്ഥയില്‍

Text Size  

Story Dated: Tuesday, July 16, 2013 01:32 hrs UTC

രണ്ടാനമ്മ അതിക്രൂരമായി പീഡനത്തിനിരയായ അഞ്ചുവയസുകാരന്റെ നില അതീവഗുരുതരം. കുമളി ഒന്നാം മൈല്‍ ചെങ്കര സ്വദേശി ഷെഫീഖിന്റെ മകന്‍ ഷെഫീഖ് ആണ് രണ്ടാനമ്മയുടെ പീഡനത്തിനിരയായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.വീണ് പരിക്കേറ്റുവെന്നു പറഞ്ഞാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കുട്ടിയുടെ ശരീരത്തിന്റെ പലയിടത്തായി കമ്പികൊണ്ട് കുത്തേറ്റതിന്റെയും, പൊള്ളലേറ്റതിന്റെയും പാടുകളുണ്ടായിരുന്നു. മാതാപിതാക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. അച്ഛനെയും രണ്ടാനമ്മ അലീഷയെയും പോലീസ് കസ്റ്റഡിയിലെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.