You are Here : Home / എഴുത്തുപുര

അവസാന ക്ഷേത്രപ്രവേശന വിളമ്പരം തളിപ്പറമ്പില്‍ നിന്ന്

Text Size  

Story Dated: Tuesday, July 16, 2013 06:20 hrs UTC

കണ്ണൂര്‍ തളിപ്പറമ്പിലെ ചില ക്ഷേത്രങ്ങളില്‍ കീഴ് ജാതിക്കാര്‍ക്ക് അയിത്തം ഏര്‍പ്പെടുത്തുന്നുവെന്ന പരാതി ഫലം കണ്ടു.ക്ഷേത്രങ്ങളിലെ  
അനാചാരങ്ങള്‍ നിര്‍ത്തലാക്കി.രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളില്‍ അബ്രാണര്‍ക്ക് വിവേചന ഉള്ളതായി മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു.അയിത്തവും ജാതിവിവേചനവും നിലനില്‍ക്കുന്നതായി മനുഷ്യാവകാശ കമ്മീഷന്‍ കണ്ടെത്തി.പരാതിയെക്കുറിച്ച് അന്വേഷിച്ച കമ്മീഷന്‍ സാമുദായിക അയിത്തം വളര്‍ത്തുന്ന ദേവസ്വങ്ങള്‍ പിരിച്ചുവിടണമെന്ന് സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് തൃച്ചംബരം പൂന്താനം ഹാളില്‍ ചേര്‍ന്ന ഊരാളന്‍മാരുമായി നടന്ന ചര്‍ച്ചയിലാണ് പ്രശ്‌നപരിഹാരമായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.