കോളേജ് അധ്യാപകരുടെ വിരമിക്കല്‍ പ്രായം 65 ആയി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. യുജിസി മാനദണ്ഡങ്ങളനുസരിച്ച് വിരമിക്കല്‍ പ്രായം വര്‍ദ്ധിപ്പിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി.
Comments