ഒമ്പത് മാസം സുപ്രീംകോടതി ചീഫ് ജസ്റ്റീസായി സേവനമനുഷ്ടിച്ച അല്‍ത്തമാസ് കബീര്‍ ഇന്ന് പടിയിറങ്ങും. അല്‍ത്തമാസ് കബീറിന് പകരം തമിഴ്നാട്ടുകാരനായ ജസ്റ്റീസ് പി സദാശിവം നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
1973ല്‍ അഭിഭാഷക കുപ്പായമണിഞ്ഞ അല്‍ത്തമാസ് കബീര്‍ 1990ലാണ് കൊല്‍ക്കത്ത ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമിതനായത്. കൊല്‍ക്കത്ത, ഝാര്‍ഖണ്ഡ് ഹൈക്കോടതികളില്‍ അക്ടിങ് ചീഫ് ജസ്റ്റീസായും പ്രവര്‍ത്തിച്ചു.
2005 സെപ്തംബറിലാണ് സുപ്രീംകോടതി ജസ്റ്റീസായി നിയമിതനായത്.
Comments