അഖിലേന്ത്യാതലത്തില്‍ മെഡിക്കല്‍, ഡെന്റല്‍ ബിരുദാനന്തര കോഴ്‌സുകള്‍ക്ക് ഏകീകൃത പ്രവേശനപരീക്ഷ നടത്തേണ്ടതില്ലെന്ന് സുപ്രീംകോടതി. സുപ്രീംകോടതി ബെഞ്ചില്‍ ഇതു സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുണ്ടായി. ചീഫ് ജസ്റ്റിസും ജസ്റ്റിസ് വിക്രംജിത്ത് സെന്നും പൊതുപ്രവേശന പരീക്ഷയെ എതിര്‍ത്തപ്പോള്‍ ജസ്റ്റിസ് അനില്‍ ആര്‍ . ദവെ പൊതു പ്രവേശനപരീക്ഷകള്‍ ആവശ്യമാണെന്ന നിലപാട് കൈക്കൊണ്ടു.
ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ മൂന്നാംഗ ബെഞ്ചാണ് സുപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.പൊതുപ്രവേശന പരീക്ഷ നടത്തണമെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ ആവശ്യത്തിനെതിരെ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
Comments