മലയാളത്തിലെ സൂപ്പര്‍ താരത്തിന് 10 ലക്ഷംരൂപ പാരിതോഷികം നല്‍കിയതായി സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന് പോലീസിന് മൊഴി നല്കി.തട്ടിപ്പില്‍ നിന്ന് ലഭിച്ച പണത്തില്‍ 70 ലക്ഷം രൂപ ശാലു മേനോന് മാത്രം നല്കി. ടീം സോളാറിന്റെ പരസ്യങ്ങള്‍ക്കായി ഏഴിലധികം പത്രങ്ങള്‍ക്ക് വന്‍ തുക നല്കി. കൂടാതെ ചില ക്ഷേത്രങ്ങള്‍ക്ക് വന്‍ തുക സംഭാവനയായും കൈമാറിയെന്ന് ബിജു പറഞ്ഞു. തട്ടിപ്പു പണത്തെക്കുറിച്ചുള്ള പോലീസിന്റെ ചോദ്യം ചെയ്യലിലായിരുന്നു ബിജുവിന്റെ മറുപടി.
Comments