സിസ്റ്റര്‍ അഭയ മുങ്ങിമരിച്ചതാണെന്ന് മുന്‍ പോലീസ് സര്‍ജനും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മുന്‍ ഫോറന്‍സിക് വിദഗ്ധനുമായ ഡോ.പി.രാധാകൃഷ്ണന്.തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പി. രാധാകൃഷ്ണന് ഇക്കാര്യം വെളിപ്പെടുത്തിയത്.അബോധാവസ്ഥയിലുള്ള ഒരാളുടെ ഉള്ളില്‍ വെള്ളം കയറില്ല.അഭയുടെ ആമാശയത്തിലുണ്ടായിരുന്ന വെള്ളവും കിണറ്റിലെ വെള്ളവും ഒന്നു തന്നെയാണോ എന്ന കാര്യം പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് വ്യക്തമാക്കാനാണ് ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചതെന്നും ഡോ. രാധാകൃഷ്ണന് പറഞ്ഞു.
Comments