സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിയായി രമേശ് ചെന്നിത്തല അടുത്ത മാസം ഒന്നിനു സത്യപ്രതിജ്ഞചെയ്യും . മന്ത്രിസഭയിലേക്കില്ലെന്ന രമേശിന്റെ തീരുമാനം ഹൈക്കമാന്റ് ഇടപെട്ട് പിന്‍വലിപ്പിച്ചു. എ കെ ആന്റണിയുടെ സമ്മര്‍ ദ്ദവും ഇക്കാര്യത്തില്‍ രമേശിനുമേല്‍ ഉണ്ടായിരുന്നു. ആഭ്യന്തരം കൈമാറാന്‍ പറ്റില്ലെന്ന തീരുമാനത്തില്‍ നിന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പിന്തിരിഞ്ഞതോടെ രമേശ് ആഭ്യന്തര മന്ത്രിയായി ചുമതലയേല്‍ക്കാന്‍ സാധ്യതയേറി.ഹൈക്കമാന്റിന്റെ തീരുമാനത്തിനു രമേശ് സമ്മതം മൂളിയെന്നാണു സൂചന.27 ന് ദല്‍ഹിയില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും. പി.സി.സി പ്രസിഡന്്റുമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ രമേശ് 27 നു ദല്‍ഹിയില്‍ എത്തുന്നുണ്ട് . മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തലസ്ഥാനത്ത് അന്നേ ദിവസം എത്തിയേക്കും. കോണ്‍ഗ്രസ് പ്രസിഡന്‍്റ് സോണിയാഗാന്ധിയെയും മുതിര്‍ന്ന നേതാക്കളെയും രമേശ് കാണുന്നുണ്ട്.
Comments