സോളാര്‍ വിഷയത്തില്‍ ഹൈക്കോടതി നിരീക്ഷണം പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ശരിവെക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. സരിതയുടെ ഫാഷന്‍ പരേഡും ജോപ്പന്റെ സുഖചികിത്സയും ശാലു മേനോന്റെ റിയാലിറ്റി ഷോയും ബിജു രാധാകൃഷ്ണന്റെ പ്രേമലേഖനവും പോലീസിന്റെ ചെലവില്‍ നടക്കുകയാണെന്നും വി.എസ് പറഞ്ഞു .കേസില്‍ ആരോപണ വിധേയനായ ഉമ്മന്‍ ചാണ്ടി ഇനി ഒരു നിമിഷം പോലും മുഖ്യമന്ത്രിക്കസേരയില്‍ തുടരാന്‍ പാടില്ലെന്നും വി.എസ് പറഞ്ഞു.
Comments