മുല്ലപ്പെരിയാര്‍ കരാര്‍ തുടരുന്നതിന്റെ നിയമസാധുതയില്‍ സംശയമുണ്ടെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ തമിഴ്നാട് കൂടുതല്‍ വിശദീകരണം നല്‍കണമെന്നും ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് അന്തിമ തെളിവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് തിരുവതാംകൂര്‍ സര്‍ക്കാരും മദ്രാസ് സര്‍ക്കാരും ഉണ്ടാക്കിയ കരാറിന്റെ പിന്തുടര്ച്ചാവകാശം എങ്ങനെ തമിഴ്നാടിന് ലഭിക്കുമെന്നും ബ്രിട്ടീഷുകാരില്‍ നിന്നും അധികാരമേറ്റെടുത്ത കേന്ദ്രസര്‍ക്കാരിനല്ലേ പിന്തുടര്ച്ചാവകാശം വന്നുചേരുക എന്നും കോടതി ആരാഞ്ഞു.മുല്ലപ്പെരിയാര്‍ കേസില്‍ നിര്‍ണായകമായ അന്തിമവാദം നടക്കുന്നതിനിടയിലാണ് കോടതിയുടെ പരാമര്‍ശം.കേരളം പാസാക്കിയ പ്രമേയമല്ല കരാര്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ പഠിക്കാനാണ് കേസ് ഭരണഘടനാ ബെഞ്ച് വിട്ടതെന്നും തമിഴ്നാടിന്റെ വാദം തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ആര്.എം ലോധ, എച്ച്.എല്‍ ദത്തു, സി.കെ പ്രസാദ്, മദന്‍ബി ലോക്കൂര്‍, എം.വൈ ഇക്ബാല്‍ എന്നിവരുള്‍പ്പെട്ട ഭരണഘടനാ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Comments