ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് വിസ നിഷേധിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്ക് എം.പിമാര്‍ കത്തെഴുതിയ സംഭവം വിവാദമാകുന്നു.ബി.ജെ.പിയെയും ആര്.എസ്.എസിനെയും ബദ്ധശത്രുവായി കാണുന്ന സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി കത്തില്‍ ഒപ്പുവച്ചിട്ടില്ലെന്ന് പറഞ്ഞ് പരസ്യമായി രംഗത്ത് വന്നതാണ് വിവാദത്തിന് തിരികൊളുത്തിയത്.എം.പി മുഹമ്മദ് അദീപ് യെച്ചൂരിയുടെ നിഷേധത്തിനെതിരെ രംഗത്ത് വന്നത് വിവാദത്തെ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. ‘ യെച്ചൂരിയെ പോലൊരാള്‍ ഇങ്ങനെ പറയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്റെ കയ്യില്‍ അദ്ദേഹത്തിന്റെ ഒപ്പ് ഉണ്ട്. ഒമ്പതാമതായാണ് അദ്ദേഹം ഒപ്പ് വച്ചിരിക്കുന്നത്. പിന്നെ എങ്ങനെ ഇത് വ്യാജമാണെന്ന് പറയും’ അദീപ് ചോദിച്ചു.ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിക്കെതിരെ കത്തെഴുതുന്നത് ഗുരുതരമാണെന്നും ഇവര്‍ക്കെതിരെ, കെട്ടിച്ചമച്ച കത്തുകള്‍ അയച്ച കുറ്റത്തിന് കേസെടുക്കണെമന്നും ബി.ജെപി നേതാവ് മീനാക്ഷി ലേഖി ആവശ്യപ്പെട്ടു.
Comments