സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായര്‍ മന്ത്രി അടൂര്‍ പ്രകാശിനെ എറണാകുളത്ത് വൈറ്റിലയിലെ അദ്ദേഹത്തിന്റെ ഫ്ലാറ്റില്‍ സന്ദര്‍ശിച്ചതിന്റെ രേഖകള്‍ ചാനലുകള്‍ പുറത്തുവിട്ടു. രേഖകള്‍ കെട്ടിച്ചമച്ചതാണെന്നും തന്നെ ഒരിക്കലും സരിത സന്ദര്‍ശിച്ചിട്ടില്ലെന്നും മന്ത്രി അടൂര്‍ പ്രകാശ് വിശദീകരിച്ചു. പോലീസിന് വേണമെങ്കില്‍ ഇതിനെക്കുറിച്ച് അന്വേഷണം നടത്താമെന്നും, വാര്‍ത്ത പുറത്തുവിട്ട ചാനലിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഫ്ലാറ്റിലെ സന്ദര്‍ശന രജിസ്റ്ററിലെ വിവരങ്ങളനുസരിച്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 13ന് മന്ത്രിയുടെ ഫ്ലാറ്റില്‍ ലക്ഷ്മി എന്ന പേരിലാണ് സരിത സന്ദര്‍ശനം നടത്തിയത്. മൂന്നു മണിക്കൂറോളം സരിത അവിടെ ഉണ്ടായിരുന്നു.
Comments