സരിത നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുമെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. 22 പേജുള്ള പരാതി സരിത എഴുതി നല്‍കിയതായി ഫെനി അറിയിച്ചു. ഇതു ചിട്ടയായി രൂപപ്പെടുത്തിയതിനുശേഷം കോടതിക്ക് കൈമാറും. സരിതയുടെ വെളിപ്പെടുത്തല്‍ രേഖയായിഎഴുതി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചതിന്റെ പശ്ചാത്തലത്തില്‍ ആണ് അഭിഭാഷകന്‍ മുഖേന സരിത പരാതി നല്‍കിയത്. കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെ പേരുകള്‍ ഇതില്‍ ഉണ്ടെന്ന സൂചന കഴിഞ്ഞ ദിവസം സരിതയുടെ അഭിഭാഷകന്‍ നല്‍കിയിരുന്നു.
Comments