You are Here : Home / എഴുത്തുപുര

കേരളം വീണ്ടും ഞെട്ടി: സരിതയുടെ പരാതിയില്‍ ഉന്നതരില്ല

Text Size  

Story Dated: Monday, July 29, 2013 09:13 hrs UTC

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ് നായര്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ഉന്നതരുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടില്ല.എറണാകുളം നോര്‍ത്ത് പോലീസിന് പരാതി കൈമാറി. പരാതിയിന്മേല്‍ നോര്‍ത്ത് പോലീസ് അന്വേഷണം നടത്തും.മാധ്യമങ്ങള്‍ വേട്ടയാടുന്നത് തന്നെ മാത്രമാണെന്നു പരാതിയില്‍ പറയുന്നു. തന്റെ കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തണം. ബിജുവും ശാലു മേനോനുമാണ് തന്റെ തകര്‍ച്ചയ്ക്ക കാരണം.

വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണ് പരാതിയില്‍ ഉള്ളത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.ബിജു രാധാകൃഷണനില്‍ നിന്ന് വധ ഭീഷണിയുണ്ടെന്നും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.ശാലു മേനോനെയും ബിജുവിനെയും കുറിച്ചുള്ള കാര്യങ്ങളാണ് പരാതിയില്‍ കൂടുതലും പറഞ്ഞിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.