മന്ത്രിസഭാ പുന:സംഘടനാകാര്യങ്ങള്‍ ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്തതിനു ശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പുന:സംഘടനയെ കുറിച്ച് യു.ഡി.എഫ് നേതാക്കളുമായി കൂടിയാലോചിക്കണം.ഘടകകക്ഷികളുമായി തിരുവനന്തപുരത്ത് വെച്ച് ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഘടകകക്ഷികളുമായുള്ള ചര്‍ച്ചക്കുശേഷം ചില യു.ഡി.എഫ് നേതാക്കളുമായി ദല്‍ഹിയില്‍ വെച്ചും ചര്‍ച്ച നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Comments