സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. മുഖ്യമന്ത്രിയുടെ രാജി എന്ന ആവശ്യത്തില്‍ അണുവിട മാറ്റമില്ല. മുഖ്യമന്ത്രിയെ ഏതെങ്കിലും ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. സമ്പര്‍ക്കമോ സംസര്‍ഗമോ ജനങ്ങള്‍ അംഗീകരിക്കില്ല. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ രാജിവെക്കുന്നതാണ് കീഴ്വഴക്കം. മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി ഇപ്പോഴും തുടരുന്നത് ആശ്ചര്യകരമാണ്. ജുഡീഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രി പരിഗണനാവിഷയമാകുന്നില്ലെങ്കില് അന്വേഷണത്തിന് പ്രസക്തിയില്ല. അത്തരമൊരു അന്വേഷണം അംഗീകരിക്കില്ല.ഉപരോധ സമരം അവസാനിപ്പിക്കാത്ത പക്ഷം ബഹുജന പിന്തുണ നഷ്ടപ്പെടുമായിരുന്നു. അതുകൊണ്ടാണ് നിര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ജി സെന്ററില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments