സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ ഉപരോധസമരം ഒത്തുതീര്‍പ്പാക്കിയതിന് പിന്നില്‍ ഒത്തുകളി നടന്നുവെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. വ്യവസായി എം.എ യൂസഫലിയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടി.പി കേസില്‍ വിലപേശല്‍ നടത്തിയാണ് ഉപരോധ സമരം ഒത്തുതീര്‍പ്പാക്കിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പിണറായി വിജയനെതിരെ ടി.പി കേസിലെ തെളിവ് വെച്ചാണ് യു.ഡി.എഫ് സി.പി.എം നേതൃത്വത്തെ ബ്ലാക്‌മെയില്‍ ചെയ്തത്. ടി.പി കൊല്ലപ്പെടുന്ന ദിവസം രാത്രി 11 മണിക്ക് പിണറായി വിജയന്‍ ഒരു മണിക്കൂറോളം ഒരു സി.പി.എം ജില്ലാ സെക്രട്ടറിയുമായി സംസാരിച്ചു. ഈ ഫോണ്‍സംസാരത്തിന്റെ രേഖകളെല്ലാം പോലീസിന്റെ പക്കലുണ്ട്-സുരേന്ദ്രന്‍ പറഞ്ഞു.പിണറായി വിജയന്‍ , കോടിയേരി ബാലകൃഷ്ണന്‍ , എളമരം കരീം, കെ.ഇ ഇസ്മയില്‍ എന്നിവരും മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോണ്‍ എന്നിവരുമാണ് ഈ ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ പങ്കെടുത്തത്.കെ.ഇ.ഇസ്മയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയ കാര്യം താന്‍ അറിഞ്ഞിട്ടുണ്ടോ എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Comments