സോളാര്‍ തട്ടിപ്പ്കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധസമരം അവസാനിപ്പിച്ചതിനെതിരെ ആര്‍.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്‍. സി.പിഎമ്മിന്‍്റെ സംഘടനാപാടവത്തിലെ പിഴവു മൂലമാണ് സമരം ഇങ്ങനെ അവസാനിപ്പിക്കേണ്ടതായി വന്നതെന്നു അദ്ദേഹം ആരോപിച്ചു. ഉപരോധസമരം പിന്‍വലിച്ചതിനെ കുറിച്ച് ബന്ധുക്കളെയും സ്വന്തക്കാരെയും വിളിച്ച് വിശദീകരിക്കേണ്ടി വരുന്നതായും അദ്ദേഹം പറഞ്ഞു.സമരം അവസാനിപ്പിച്ച രീതി ശരിയായില്ല. സമരം തുടങ്ങാന്‍ ആര്‍ക്കുമാകാം. എന്നാല്‍ അവസാനിപ്പിക്കുന്നത് അവധാനതയോടെ ആകണം -ചന്ദ്രചൂഡന്‍ പറഞ്ഞു.
Comments