സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിതാ നായരുടെ മൊഴി അട്ടിമറിച്ചെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. പത്തനംതിട്ട ജയില്‍ സൂപ്രണ്ട് നല്കിയ വിവരാവകാശ രേഖയില്‍ ഇതിനുള്ള തെളിവുണ്ട് . സരിത അഭിഭാഷകനു കൈമാറിയത് 21 പേജുള്ള മൊഴിയാണെന്ന് വിവരാവകാശ രേഖയില്‍ പറയുന്നതായും സുരേന്ദ്രന് പറഞ്ഞു.ജയില്‍ ചട്ടങ്ങള്‍ അനുവദിക്കാത്തതിനാല്‍ സരിത അഭിഭാഷകനു നല്കിയ മൊഴിയുടെ പകര്‍പ്പ് സൂക്ഷിച്ചിട്ടില്ലെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.
Comments