You are Here : Home / എഴുത്തുപുര

ജോപ്പനും നടി ശാലു മേനോനും ജാമ്യം

Text Size  

Story Dated: Friday, August 23, 2013 08:26 hrs UTC

സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളായ ടെന്നി ജോപ്പനും നടി ശാലു മേനോനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എസ്.എസ്. സതീശചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് കര്‍ശനമായ ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. ശാലു മേനോന് ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ടാളുടെ ജാമ്യവും ജോപ്പന് അമ്പതിനായിരം രൂപയുടെ ബോണ്ടും രണ്ടാള്‍ ജാമ്യവുമാണ് ഉപാധി. ഇരുവരും കേരളം വിട്ടുപോകരുത്. പാസ്‌പ്പോര്‍ട്ട് പോലീസില്‍ ഹാജരാക്കണം. ശാലു മേനോന്‍ എട്ടാഴ്ച വരെ എല്ലാ തിങ്കളാഴ്ചയും ജോപ്പന്‍ അന്വേഷണ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോഴും അന്വേഷണോദ്യോഗസ്ഥരുടെ മുന്‍പാകെ ഹാജരാകണം തുടങ്ങിയവയാണ് ഉപാധികള്‍ .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.