സിറിയക്കെതിരെ അമേരിക്ക യുദ്ധസന്നാഹം തുടങ്ങി.വിമതര്‍ക്കെതിരെ സൈന്യം രാസായുധം പ്രയോഗിച്ചുവെന്ന് തെളിയിക്കപ്പെട്ടാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും വ്യക്തമാക്കി.രാസായുധം നിരോധിക്കാന്‍ അന്താരാഷ്ട്ര സമൂഹം പ്രതിജ്ഞാബദ്ധമാണ്. അത് ലംഘിക്കുന്നവരെ ഒറ്റക്കെട്ടായി നേരിടുമെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു.സിറിയന്‍ ഭരണകൂടം രാസായുധം പ്രയോഗിച്ചുവെന്ന് തന്നെയാണ് പ്രാഥമിക തെളിവുകളെന്ന് കാമറൂണിന്റെ ഓഫീസ് വ്യക്തമാക്കി. യു എന്‍ അന്വേഷക സംഘത്തോട് സത്യസന്ധമായ വിവരങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബശര്‍ ഭരണകൂടം അന്വേഷണത്തോട് സഹകരിക്കുകയാണ് വേണ്ടത്. അത്തരം സഹകരണം ഉണ്ടാകുന്നില്ലെന്നാണ് ദമസ്‌കസില്‍ നിന്നുള്ള റിപ്പോര്‍ട്ടെന്നും പ്രസ്താവനയില്‍ പറയുന്നു. സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനെ പുറത്താക്കാനായി നിലകൊള്ളുന്ന രാസായുധ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഒബാമയും കാമറൂണും ശനിയാഴ്ച നാല്‍പ്പത് മിനുട്ട് ചര്‍ച്ച നടത്തിയിരുന്നു.
Comments