You are Here : Home / എഴുത്തുപുര

മഅദനിക്ക് മള്‍ട്ടി സ്‌പെഷ്യാലിറ്റി ചികിത്സ നല്‍കാനാവില്ല: കര്‍ണാടക സര്‍ക്കാര്‍

Text Size  

Story Dated: Monday, August 26, 2013 09:13 hrs UTC

പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദ്നിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കര്‍ണാടക പബ്ളിക് പ്രോസിക്യൂട്ടര്‍ ഹൈകോടതിയെ അറിയിച്ചു.  എന്നാല്‍ മഅദനിക്ക് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സ നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജയിലില്‍ ആവശ്യമായ ചികിത്സ നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കുള്ള ഏര്‍പ്പാട് സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെങ്കിലും അതുമായി മഅദനി സഹകരിക്കുന്നില്ലെന്നും സ്വന്തം ചെലവില്‍ ചികിത്സ നടത്താനാണ് മഅദനി താല്പര്യപ്പെടുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.