ഡീസല്‍ വിലയില്‍ ഒരാഴ്ചക്കകം മൂന്നുമുതല്‍ അഞ്ചു രൂപവരെ കൂട്ടാനും സബ്സിഡി നിരക്കിലുള്ള പാചകവാതകത്തിന്‍െറ വില സിലിണ്ടറിന് 50 രൂപയും മണ്ണെണ്ണക്ക് ലിറ്റിറിന് രണ്ടു രൂപയും കൂട്ടാനും പെട്രോളിയം മന്ത്രി വീരപ്പമൊയ്ലി പ്രധാനമന്ത്രി മന്മോഹന് സിങ്ങിന് കത്തെഴുതി. പെട്രോളിന് 2 രൂപ 35 പൈസയും ഡീസലിന് 50 പൈസയും (നികുതി കൂടാതെ) ശനിയാഴ്ച വര്‍ധിപ്പിച്ചിരുന്നു. സെപ്റ്റംബര്‍ 8നു വര്‍ധന പ്രഖ്യാപിക്കാനാണ് സാധ്യത.
Comments