You are Here : Home / എഴുത്തുപുര

നിലവാരമില്ലാത്ത ബാറുകള്‍: സി.എ.ജി റിപ്പോര്‍ട്ട് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് സുപ്രീംകോടതി

Text Size  

Story Dated: Wednesday, September 04, 2013 09:13 hrs UTC

കേരളത്തിലെ നിലവാരമില്ലാത്ത ബാറുകളെ കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് സുപ്രീംകോടതി.ബാറുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേരള സര്‍ക്കാറാണെന്നും കോടതി നിര്‍ദേശിച്ചു. മദ്യ ഉപഭോഗത്തില്‍ നേരിയ ഉയര്‍ച്ചയാണ് ഉണ്ടായിട്ടുള്ളതെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഇത് ശരിയാണെന്ന് കരുതാനാവില്ലെന്നു കോടതി പറഞ്ഞു.കേരള സര്‍ക്കാറിന്‍്റെ പുതിയ മദ്യ നയത്തിനെതിരെ ബാര്‍ ഉടമകള്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരമാര്‍ശം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.