കടല്‍ക്കൊല കേസില്‍ സാക്ഷികളായ നാല് ഇറ്റാലിയന്‍ നാവികരെ മൊഴിയെടുക്കാനായി ഡല്‍ഹിയിലെത്തിക്കണമെന്ന് ഇന്ത്യ ഇറ്റലിയോട് ആവശ്യപ്പെട്ടു.നീണ്ടകരയില്‍നിന്നു മത്സ്യബന്ധനത്തിനു പോയ സെന്റ് ആന്റണീസ് എന്ന ബോട്ടിനു നേരെയാണ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍വെച്ച് ഇറ്റാലിയന്‍ കപ്പലായ എന്‍റിക ലെക്‌സിയില്‍നിന്നു വെടിവെപ്പുണ്ടായത്. രണ്ടു മത്സ്യത്തൊഴിലാളികള്‍ തത്ക്ഷണം മരിച്ചിരുന്നു.
ഇവരെ തിരിച്ചെത്തിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി സംഘത്തെ ഇറ്റലിയിലേക്ക് അയയ്ക്കാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലായം വ്യക്തമാക്കി. എന്നാല്‍ അവരെ ചോദ്യം ചെയ്യാന്‍ ഇന്ത്യയിലേക്ക് അയയ്ക്കില്ലെന്നാണ് ഇറ്റലിയുടെ നിലപാട്.ഇറ്റാലിയന്‍ കപ്പലായ എന്‍റിക്ക ലെക്‌സിയിലെ നാവികരായ ലത്തോറ മാസിമിലായാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന സമയത്ത് കപ്പലിലുണ്ടായിരുന്നവരാണ് സാക്ഷികളായ നാലുപേര്‍.
Comments