ഭൂമി ഏറ്റെടുക്കല്‍ ബില്‍ രാജ്യസഭയില്‍ പാസായി. ഇതോടെ രാഷ്ട്രപതി കൂടി ഒപ്പ് വയ്ക്കുന്നതോടെ ബില്‍ നിയമമാകും. പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുന്ന ബില്ലാണ് രാജ്യസഭയില്‍ പാസ്സായത്. 10നെതിരെ 131 വോട്ടുകള്‍ക്കാണ് പാസ്സായത്.ഭൂമി ഏറ്റെടുക്കല്‍ ബില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കും ഭേദഗതികളിന്മേലുള്ള വോട്ടെടുപ്പിന് ശേഷവുമാണ് പാസായത്. ബിജെപിയുടേതടക്കം നാല് ഭേദഗതികള്‍ ബില്ലില്‍ പുതുതായി ഉള്‍പ്പെടുത്തി. പുതിയ ബില്‍ പാസാവുന്നതോടുകൂടി സ്വകാര്യ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ 80 ശതമാനവും പൊതു സ്വകാര്യ പദ്ധതികള്‍ക്ക് 70 ശതമാനവും ജനങ്ങളുടെ അനുമതി വേണം.
Comments