You are Here : Home / എഴുത്തുപുര

സിറിയയില്‍ സൈനിക നടപടി പാടില്ലെന്ന് ഇന്ത്യ

Text Size  

Story Dated: Friday, September 06, 2013 07:19 hrs UTC

സിറിയയില്‍ സൈനിക നടപടി പാടില്ലെന്ന് ജി 20 ഉച്ചകോടിയില്‍ ഇന്ത്യ ആവശ്യപ്പെട്ടു. സൈനിക നടപടിയിലൂടെയുള്ള ഭരണമാറ്റത്തെ അംഗീകരിക്കുന്നില്ലെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് വ്യക്തമാക്കി.സിറിയന്‍ ജനതയ്ക്ക് നേരെ രാസായുധം പ്രയോഗിച്ചിട്ടുണ്ടെങ്കില്‍ അത് അപലപനീയമാണ്. തെളിവു കണ്ടെത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.യു.എന്നിന്റെ അനുമതിയില്ലാതെ സിറിയക്കെതിരെ ആക്രമണം നടത്തിയാല്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് റഷ്യയും ചൈനയും ഉച്ചകോടിയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരമൊരു നടപടി അംഗീകരിക്കാനാകില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വല്‍ദ്മിര്‍ പുടിന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചുവെന്നതിന് വ്യക്തമായ തെളിവുകളില്ലെന്നും രാഷ്ട്രീയപ്രേരിതമായിട്ടാണ് അമേരിക്കയുടെ നടപടിയെന്നും പുടിന്‍ വിശദീകരിച്ചിരുന്നു. സൈനിക നടപടി സ്വീകരിച്ചാല്‍ അത് അതിക്രമമായി കണക്കാക്കുമെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യ പരസ്യമായി രംഗത്ത് വന്നത് നാറ്റോ സഖ്യത്തിന് തിരിച്ചടിയി.സിറിയാ ആക്രമണത്തിനെതിരെ നാറ്റോ സഖ്യത്തിലെ സഖ്യകക്ഷിയായ ബ്രിട്ടന്‍ പിന്മാറിയത് അമേരിക്കയ്ക്ക് തിരിച്ചടിയായിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.