മുല്ലപ്പെരിയാര്‍ സംബന്ധിച്ച് തമിഴ്‌നാടിന്റെ കണക്കുകള്‍ തെറ്റാണെന്ന് കേരളം. പരമാവധി വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് കേരളം സുപ്രിംകോടതിയില്‍ ചൂണ്ടിക്കാട്ടി.ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടില്‍ പിഴവുണ്ടെന്നും കേരളം ചൂണ്ടിക്കാട്ടി.
136 അടിയായി ജലം പുനക്രമീകരിച്ചതുകൊണ്ട് തമിഴ്‌നാടിനുള്ള ജലവിഹിതത്തില്‍ കുറവ് വന്നിട്ടില്ല. വെള്ളപ്പൊക്ക സാധ്യത സംബന്ധിച്ച കണക്ക് വസ്തുതാവിരുദ്ധമായിട്ടും ജല കമ്മീഷന്‍ തമിഴ്‌നാടിനെ പിന്തുണയ്ക്കുകയാണ്.മുല്ലപ്പെരിയാര്‍ കേസില്‍ കേരളവും തമിഴ്‌നാടും മുതിര്‍ന്ന അഭിഭാഷകര്‍ മുഖേന വാദങ്ങള്‍ എഴുതി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരമാണ് കേരളം വാദം സമര്‍പ്പിച്ചത്.
Comments