കൂടങ്കുളം സമരക്കാര്‍ക്ക് പണം വരുന്ന ബാങ്ക് അക്കൗണ്ട് സര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആണവോര്‍ജ പദ്ധതികള്‍ക്ക് തുരങ്കംവെക്കാന്‍ വിദേശ സംഘങ്ങളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുകയാണ് സമരക്കാര്‍. ഇത്തരത്തിലുള്ള ആറു കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകള്‍ സര്‍ക്കാര്‍ മരവിപ്പിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നും കേന്ദ്രമന്ത്രി നാരായണ സ്വാമി പറഞ്ഞു.പ്ളാന്‍റിനെതിരെ സമരം ചെയ്യുന്നവരില്‍ വിദേശ സംഭാവന സ്വീകരിക്കുന്ന എന്‍.ജി.ഒകളും സംഘടനകളും ഉണ്ടെന്നും മന്ത്രി ആരോപിച്ചു. സമരത്തില്‍ സഹകരിച്ച കമ്പനികളെ ആഭ്യന്തര മന്ത്രാലയം വിലക്കിയിട്ടുണ്ട്.കൂടങ്കുളം ആണവ നിലയത്തില്‍നിന്ന് ഈ മാസം വൈദ്യുതോല്‍പാദനം തുടങ്ങുമെന്ന് കേന്ദ്ര സഹമന്ത്രി വി. നാരായണ സ്വാമി. ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ സിംഹഭാഗവും തമിഴ്നാടിന് തന്നെയായിരിക്കുമെന്നും ചെറിയ അളവില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കൂടങ്കുളത്ത് ട്രയല്‍ പൂര്‍ത്തിയായി. ഇനി വൈദ്യുതി ഉല്‍പാദനമാണ്. അടുത്ത മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ രണ്ടാം യൂനിറ്റും പ്രവര്‍ത്തനമാരംഭിക്കും.രണ്ടാം യൂനിറ്റിന്‍റ 95 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായിട്ടുണ്ട്.
Comments