You are Here : Home / എഴുത്തുപുര

മട്ടാഞ്ചേരിയില്‍ നിന്നും ആയിരം കിലോ പഴകിയ ഇറച്ചി പിടികൂടി.

Text Size  

Story Dated: Sunday, September 08, 2013 01:33 hrs UTC

 മട്ടാഞ്ചേരിയില്‍ നിന്നും ആയിരം കിലോ പഴകിയ ഇറച്ചി പിടികൂടി. ബേക്കറി സാധനങ്ങള്‍ ഉണ്ടാക്കാന്‍ സൂക്ഷിച്ച ഒരാഴ്ചയിലധികം പഴക്കമുള്ള ഇറച്ചിയാണ് പിടിച്ചെടുത്തതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.കര്‍ണ്ണാടകയിലെ ഹൂഗിളില്‍ നിന്ന് കൊണ്ടു വന്ന ഇറച്ചി അമോണിയ കലര്‍ത്തി ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. നല്ല മാംസത്തിനൊപ്പം ചേര്‍ത്ത് ഇവ കോര്‍പറേഷനില്‍ വിറ്റിരുന്നതായാണ് സൂചന.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡിലാണ് പഴകിയ ഇറച്ചി പിടിച്ചെടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.