You are Here : Home / എഴുത്തുപുര

സച്ചിന്‍റെ മകന്‍ കളത്തില്‍ ഇറങ്ങുന്നു; മറ്റൊരു ദൈവമാകാന്‍

Text Size  

Story Dated: Sunday, September 08, 2013 07:27 hrs UTC

ദൈവങ്ങള്‍ പലതവതരിക്കും. ക്രിക്കറ്റിലും അതുപോലെയാണ്. ഒരു ദൈവം കളിക്കളത്തില്‍ നിന്ന് മറയുമ്പോള്‍ മറ്റൊരു ദൈവം കാലം നിറയ്ക്കും. കിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിടപറയാന്‍ ഒരുങ്ങവെ മകന്‍ ജൂനിയര്‍ സച്ചിന്‍ ക്രീസിലേക്ക് ബാറ്റെടുക്കുന്നു.സച്ചിന്‍റെ മകന്‍ അര്‍ജുന് കംഗാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അരങ്ങേറ്റം കുറിക്കും. പതിമൂന്നുകാരനായ അര്‍ജുന്‍ രണ്ട് വിഭാഗങ്ങളില്‍ കളിക്കുന്നുണ്ട്. 17 വയസില്‍ താഴെയുള്ളവര്‍ക്കും 19 വയസില്‍ താഴെയുള്ളവര്‍ക്കുമായിട്ടുള്ള രണ്ട് വിഭാഗം മത്സരങ്ങളിലും അര്‍ജുന്‍ ഇറങ്ങും.മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ ലീഗിന്റെ ജി ഡിവിഷനില്‍ യംഗ് പാഴ്സി ക്രിക്കറ്റ് ക്ലബിന് വേണ്ടിയാണ് സച്ചിന്‍ ജൂനിയര്‍ ഇറങ്ങുന്നത്.ഇടംകയ്യന്‍ ബാറ്റ്സ്മാനായ ഇടംകയ്യന്‍ ബൗളറുംആണ് അര്‍ജുന്‍.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.