ദല്‍ഹി കൂട്ട ബലാല്‍സംഗക്കേസില്‍ പ്രതികള്‍ എല്ലാവരും കുറ്റക്കാര്‍ ആണെന്ന് കോടതി.വിനയ് ശര്‍മ, മുകേഷ് പവന്, അക്ഷയ് താക്കൂര്‍, പവന് ഗുപ്ത എന്നീ നാലു പ്രതികള്‍ക്കുള്ള ശിക്ഷ നാളെ പതിനൊന്നുമണിക്ക് പ്രഖ്യാപിക്കും. ദല്‍ഹി സാകേത് അതിവേഗ കോടതി ജഡ്ജി യോഗേഷ് ഖന്നയാണ് വിധി പ്രഖ്യാപിച്ചത്. ബലാല്‍സംഗം, ബലാല്‍സംഗ ശ്രമം, പ്രകൃതി വിരുദ്ധ പീഡനം, കവര്‍ച്ച, തട്ടിക്കൊണ്ടുപോവല്‍ എന്നിവയടക്കം പതിമൂന്ന് കുറ്റങ്ങളാണ് ഇവരുടെമേല്‍ കോടതി ചുമത്തിയിരിക്കുന്നത്. മേല്‍ പറഞ്ഞ എല്ലാ ശിക്ഷകളും നിലനില്ക്കും എന്ന് കോടതി നിരീക്ഷിച്ചു.
Comments